മനുഷ്യന്‍റെ തലച്ചോറിനെ വിവരമുള്ളവര്‍ വിളിക്കുന്ന ഒരു പേരുണ്ട്, സൂപ്പര്‍ കമ്പ്യൂട്ടര്‍.
എന്‍റെ കാര്യത്തില്‍ മേല്‍പ്പറഞ്ഞത് വാസ്തവവിരുദ്ധമാണെങ്കിലും, പലരുടെയും കാര്യത്തില്‍ ഇത് ശരിയാണ്.
പറഞ്ഞു വരുന്നത് ശാസ്ത്രഞ്ജന്മാരെപ്പറ്റിയോ, പണ്ഡിതശ്രേഷ്ഠന്മാരെപ്പറ്റിയോ അല്ല.... സാധാരണ ഗ്രാമീണരെപ്പറ്റിയാണ്, ചുറ്റുപാടുമുള്ളവരെ സദാസമയം നിരീക്ഷിക്കുന്ന തനി നാട്ടിന്‍പുറത്തുകാരെപ്പറ്റി.
തങ്ങള്‍ക്ക് ചുറ്റുമുള്ളവര്‍ എവിടെ, എന്ത്, എപ്പോള്‍, എങ്ങനെ ചെയ്യുന്നു, എന്ന് ഉറക്കത്തില്‍ വിളിച്ചു ചോദിച്ചാല്‍ പോലും അവര്‍ക്ക് പറയാന്‍ കഴിയും.
നിരീക്ഷണം മാത്രമല്ല, കിട്ടിയ വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള നിഗമനങ്ങളും അവരുടെ പ്രവചനശേഷിയും ഇന്നത്തെ ഏത് സൂപ്പര്‍കംപ്യൂട്ടറിനെയും നമ്രമുഖരാക്കും.
എന്‍റെ അമ്മൂമ്മ അത്തരത്തില്‍ നടത്തിയ ഒരു സൂപ്പര്‍ നിരീക്ഷണം ആണ് ഇന്നത്തെ വിഷയം.
ഞങ്ങളുടെ വീടിന്‍റെ തൊട്ടുമുന്‍പില്‍ ഒരു ചെറിയ ഇടവഴിയുണ്ട്. പൊതുവേ കാല്‍നടയാത്രക്കാര്‍ മാത്രം ഉപയോഗിക്കുന്ന ഒരു പാവം നാട്ടുവഴി.
ഈ വഴിയില്‍ക്കൂടി പോകുന്ന എല്ലാവരെയും അമ്മൂമ്മ പത്രപാരായണത്തിനിടയില്‍ നിരീക്ഷിക്കും. ചിലരുമായി കുശലപ്രശ്നങ്ങള്‍ നടത്തി തലച്ചോറിലെ "നാട്ടുവിശേഷങ്ങള്‍" എന്ന ഡാറ്റബേസ് അപ്ഡേറ്റ് ചെയ്യും.
ഒരു ദിവസം രാവിലെ ഞാനും അമ്മൂമ്മയും കൂടി മുറ്റത്ത് വെടിവട്ടം പറഞ്ഞിരിക്കുമ്പോള്‍, ഞങ്ങളുടെ അടുത്ത വീട്ടിലെ ശിവരാമന്‍ ചേട്ടനും, കുറച്ചകലെയുള്ള പിള്ളച്ചേട്ടനും കൂടി നടന്നു പോയി.
ശിവരാമന്‍ചേട്ടന്‍ പരമസാധുവും, ആരോടും അധികം ഇടപെടാന്‍ പോകാത്ത ആളുമാണ്.
ഇക്കാലത്തിനിടയ്ക്ക് ഞാന്‍ കണ്ടിട്ടുള്ളപ്പോഴൊക്കെ മൂപ്പരുടെ നടത്തം ഒറ്റയ്ക്കാണ്. അപൂര്‍വ്വമായി മാത്രം കുടുംബത്തിലെ ആരുടെയെങ്കിലും കൂടെ നടക്കുന്നത് കാണാം.
അങ്ങനെയുള്ള ആ മനുഷ്യന്‍ തന്‍റെ Wavelengthന് തികച്ചും വിരുദ്ധനായ പിള്ളച്ചേട്ടനുമായി നടന്നു പോകുന്നത് കണ്ടപ്പോള്‍ എനിക്കും എന്തോ പന്തികേട് തോന്നി. സാധാരണ കാണാത്ത ഒരു കൂട്ടുകെട്ട്, മോഡിയേം മദനിയേം പോലെ.
ഞാന്‍ അമ്മൂമ്മയെ നോക്കി.
അമ്മൂമ്മ: ഇവരൊന്നിച്ച് നടക്കുന്നത് കാണാന്‍ തുടങ്ങിയിട്ട് രണ്ട് ദിവസമായി.... എന്തിനായിരിക്കും?
അമ്മൂമ്മ ചിന്താമാഗ്നയായി.
ചുറ്റുപാടുമുള്ള സകലരുടെയും സകല Movements & Whereabouts നെക്കുറിച്ചുമുള്ള വിശദവിവരങ്ങളടങ്ങിയ സൂപ്പര്‍ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്ത് അമ്മൂമ്മ കണ്ണുകള്‍ അടച്ചു.
"നാട്ടുവിശേഷങ്ങള്‍" ഡാറ്റാബേസില്‍ ക്വറിയോടിച്ച്. കിട്ടിയ റിസള്‍ട്ട് അനലയ്സ് ചെയ്ത്, ലോജിക് ഉപയോഗിച്ച് ഹരിച്ച് ഗുണിച്ച് കൂട്ടിക്കിഴിച്ച്, ഒരു മിനിട്ടിനുള്ളില്‍ ഔട്പുട്ട് തന്നു.
അമ്മൂമ്മ: പിടികിട്ടീ....അപ്പൊ അതാണ് കാര്യം. ശിവരാമന്‍റെ മോള് സുമതിയെ, പിള്ളേടെ മോന്‍ സുബാഷിനെക്കൊണ്ട് കെട്ടിക്കാനാണ് പരിപാടി. അതാണ് ഇവരുടെ രണ്ട് ദിവസമായിട്ടുള്ള വരവും പോക്കും. രണ്ടിനും കെട്ടുപ്രായമായിരിക്കുകയാണ്.
ഞാന്‍ അത്ഭുതം കൂറി.
അമ്മൂമ്മ (ആത്മഗതം): ഛെ, എനിക്കിതെന്താ ഇന്നലെത്തന്നെ തോന്നാഞ്ഞത്? ആ പ്രായമായില്ലേ...? ഇനി ഇങ്ങനെയൊക്കെയാവും..!
അമ്മൂമ്മ നെടുവീര്‍പ്പിട്ടു.
എണ്‍പത് വര്‍ഷങ്ങള്‍ക്കുമേല്‍ പഴക്കമുണ്ടായിട്ടും തളര്‍ച്ചലേശമന്യേ മുന്നേറുന്ന ആ നിരീക്ഷണനിഗമനപാടവം എന്നില്‍ ആശ്ചര്യവും അസൂയയും ഉണര്‍ത്തി.
കുറച്ച് കഴിഞ്ഞപ്പോള്‍ പിള്ളച്ചേട്ടന്‍ കുറേ വാഴയിലയും കൊണ്ട് നടന്ന് വരുന്നത് കണ്ട്, "അപ്പൊ ഇന്ന് ബന്ധുക്കളൊക്കെ വന്ന് കല്യാണം ഉറപ്പിക്കലാണ്" എന്ന് എന്നോട് പറഞ്ഞിട്ട് അമ്മൂമ്മ മൂപ്പരെ പിടിച്ച് നിര്‍ത്തി.
അമ്മൂമ്മ: എന്താ പിള്ളേ ഇലയൊക്കെയായിട്ട്, വീട്ടില്‍ വിശേഷം ഏതാണ്ടുണ്ടല്ലോ?
പിള്ള (ഒരു ചെറിയ ചിരിയുമായി): ഓ, അങ്ങനൊന്നുമില്ല. ഒരു ചെറിയ വിശേഷം.
അമ്മൂമ്മ അര്‍ത്ഥം വെച്ച് ഒന്ന് മൂളി.
അമ്മൂമ്മ: ഉം...ഉം...നടക്കട്ടെ.... സുബാഷ് എന്നാ ലീവിന് വരുന്നത്?
പിള്ള: അവന്‍ ഇന്ന് ഉച്ചയ്ക്ക് മുമ്പ് ഇങ്ങെത്തും. അവനും ഇവിടെ വേണമല്ലോ.
അമ്മൂമ്മ "കണ്ടോടാ... എന്‍റെ ബുദ്ധിയെങ്ങനുണ്ട്" എന്ന മട്ടില്‍ എന്നെ നോക്കി കണ്ണിറുക്കി.
അമ്മൂമ്മ CBIയില്‍ ചേരാഞ്ഞത് CBIക്ക് ഒരു തീരാനഷ്ടമായിപ്പോയി എന്ന് ഞാനോര്‍ത്തു.
എന്നിട്ട് ഒന്നുമറിയാത്തപോലെ അമ്മൂമ്മ: വിശേഷമെന്താണെന്ന് പിള്ള പറഞ്ഞില്ലല്ലോ?
പിള്ള: ഇന്ന് സുബാഷിന്‍റെ രണ്ടാമത്തെ മോന്‍റെ ഒന്നാം പിറന്നാളാ....എന്നാ ഞാന്‍ പോട്ടേ, തിരക്കുണ്ട്.
പിള്ളച്ചേട്ടന്‍ മെല്ലെ നടന്നകന്നു.
ഞാന്‍ അമ്മൂമ്മയെ നോക്കി.
അമ്മൂമ്മ നൊടിയിടകൊണ്ട് പത്രമെടുത്ത് ചമ്മിയ മുഖം മറച്ച് ഒന്നും സംഭവിക്കാത്തത് പോലെ വായന തുടര്‍ന്നു.
മുറ്റത്തെ റോസാപ്പൂവില്‍ തേന്‍ കുടിച്ചു കൊണ്ട് ഞങ്ങളെ നിരീക്ഷിച്ചിരുന്ന ഒരു നാട്ടുവണ്ട് അമ്മൂമ്മയുടെ നിരീക്ഷണനിഗമനപാടവം കണ്ട് ചിരിച്ച് ചിരിച്ച്, തേന്‍ ഛര്‍ദ്ദിച്ച് താഴെ വീണു.
പൊടി തട്ടിയെഴുന്നേറ്റ്, ഒന്നൂടെ പൊട്ടിച്ചിരിച്ച്, പൂമ്പൊടിക്കൊപ്പം ഈ വാര്‍ത്തയും പരത്താന്‍ ആ ഭ്രമരകുമാരന്‍ അമ്മൂമ്മയുടെ മൂക്കിനടുത്ത് കൂടി "കൂയ്" എന്ന് വിളിച്ച് മൂളിപ്പറന്നകന്നു.
ശുഭം...
ബന്ധുക്കളോട് ഒരു വാക്ക്:
ഇത് വായിക്കുന്നതൊക്കെ കൊള്ളാം. ഇതിന്‍റെ ഉള്ളടക്കം അമ്മൂമ്മയെ അറിയിച്ച് വെറുതെ കുടുംബകലഹം ഉണ്ടാക്കരുത്.
/അജ്ഞാതന്‍/
Hey buddy,it's hilarious........ Jst cldn't stop laughing after the NAATUVANDU one in the end...... :)........ keep it up man.............
ReplyDeleteennalum avar enthinaarikkum orumichu nadannathu...
ReplyDeletekollam..kollam.. nattuvandu prayogam ugran...keep posting..
ReplyDeleteനിങ്ങളുടെ സൂപ്പര്‍ അമ്മുമ്മ സ്പാറുകയാണല്ലോ....
ReplyDeletesooperb.... ithupole ulla ammommamarum appooppanmarum ente nattilum kure und................
ReplyDelete"മുറ്റത്തെ റോസാപ്പൂവില്‍ തേന്‍ കുടിച്ചു കൊണ്ട് ഞങ്ങളെ നിരീക്ഷിച്ചിരുന്ന ഒരു നാട്ടുവണ്ട് അമ്മൂമ്മയുടെ നിരീക്ഷണനിഗമനപാടവം കണ്ട് ചിരിച്ച് ചിരിച്ച്, തേന്‍ ഛര്‍ദ്ദിച്ച് താഴെ വീണു" - ദേ ഇത് തകര്‍ത്തൂ ട്ടാ... ചെറിയ ഒരു സംഭവമായിരുന്നു എങ്കിലും കയ്യടക്കമുള്ള ഹാസ്യത്തിലൂടെ അതിനെ മനോഹരമാക്കി. ഇനിയും എഴുതുക സുഹൃത്തേ...
ReplyDeleteആശംസകളോടെ
http://jenithakavisheshangal.blogspot.com/
Eda vannu vannu topic onnum kittathe pavaum ammommeye kurichum blog ezhuthu thudagi alle? Shumbhan! - DON from Gardencity
ReplyDeleteഅടിപൊളി... നന്നായിടുണ്ട്... ഇനിയും പോരട്ടെ ഇതുപോലുള്ള ബ്ലോഗുകള്‍...
ReplyDeleteHi
ReplyDeleteKollam mashe..... :)
Porate ethu pole ....
Aneesh