Tuesday, February 15, 2011

തിയേറ്ററില്‍ പാലിക്കേണ്ട മര്യാദകള്‍

1. ടിക്കറ്റെടുക്കാന്‍ നില്‍ക്കുമ്പോള്‍ തിരക്കില്ലെങ്കിലും ക്യൂവില്‍ തള്ളുണ്ടാക്കുക.

2. എടുത്ത ടിക്കറ്റില്‍ സീറ്റ്‌ നമ്പര്‍ ഉണ്ടെങ്കിലും അന്യന്‍റെ സീറ്റില്‍ പോയിരിക്കുക. ആ സീറ്റിന്‍റെ ഉടമ വന്നാല്‍ അയാളുമായി ഒരു കശപിശ ഉണ്ടാക്കുക.

3. സീറ്റില്‍ ഇരുന്നാലുടന്‍ നിലത്ത് തുപ്പുക. (ശബ്ദമുണ്ടാക്കി കാര്‍ക്കിച്ച് തുപ്പിയാല്‍ വളരെ നന്ന്)

4. മമ്മൂട്ടിയുടെ സിനിമ ആണെങ്കില്‍ "കണ്ടോടാ കണ്ടോടാ...... ആണായി പിറന്നവനെ കണ്ടോടാ" എന്നാ മുദ്രാവാക്യം മുഴക്കിയിട്ട്  ഫാന്‍സ്‌ അസോസിയേഷന്‍ രചിച്ച നാല് വരി കവിത ചൊല്ലുക.

"ആരാ ആരാ ഓടുന്നേ..?
ഞാനാ ഞാനാ മാടമ്പി..
എന്താ എന്താ ഓടുന്നേ..?
മമ്മൂക്കാ എന്നെ തോല്‍പ്പിച്ചേ..."

5. മോഹന്‍ലാല്‍ സിനിമ ആണെങ്കില്‍ മേല്‍പ്പറഞ്ഞ കവിതയില്‍ "മാടമ്പി" എന്ന സ്ഥാനത്ത് "സിബിഐ" എന്നും "മമ്മൂക്ക" എന്ന സ്ഥലത്ത് "ലാലേട്ടന്‍" എന്നും മാറ്റിപ്പാടുക.

6. സിനിമ തുടങ്ങിയാലുടന്‍ മൊബൈല്‍ സംസാരം തുടങ്ങുക. ഉച്ചത്തില്‍ സംസാരിച്ച് നാലാളെ ശല്യം ചെയ്യാന്‍ പറ്റിയാല്‍ വളരെ അഭികാമ്യം.

7. നായകന്‍ സ്ക്രീനില്‍ വരും വരെ ഗ്രീന്‍ സിഗ്നല്‍ കാത്തു നില്‍ക്കുന്ന ഓട്ടോക്കാരനെപ്പോലെ അക്ഷമനായിരിക്കുക.

നായകനെ കണ്ടാലുടന്‍ കാടി കണ്ട പശുവിനെപ്പോലെയോ, മത്തിത്തല കണ്ട നാടന്‍ ശ്വാനനെപ്പോലെയോ ആക്രാന്തം പ്രകടിപ്പിക്കുക. മുന്‍പില്‍ ഇരിക്കുന്നവന്‍റെ ചെവിക്കീഴില്‍ പോയി വിസിലടിക്കുക, പുറകില്‍ ഇരിക്കുന്നവന് സ്ക്രീന്‍ കാണാനാവാത്ത വിധം എണീറ്റ്‌ നിന്ന് തുള്ളുക മുതലായ ക്രീഡകള്‍ നടത്തുക.

8. പൃഥ്വിരാജിന്‍റെ മുഖം സ്ക്രീനില്‍ കണ്ടാല്‍ അപ്പൊത്തന്നെ ഉച്ചത്തില്‍ കൂവുക. പൃഥ്വിരാജ് അഭിനയിക്കുന്ന സിനിമയല്ലെങ്കില്‍, ഇടവേള സമയത്ത് പൃഥ്വിരാജിന്‍റെ ഫോട്ടോ കാണിച്ചുള്ള പരസ്യം കണ്ടാലും കൂവുക.
ഒരു കറിവേപ്പില എഫക്റ്റിന് വേണമെങ്കില്‍ രണ്ടു പുളിച്ച തെറിയും ആകാം.

9. ഇടവേളക്ക് പുറത്തിറങ്ങി വാങ്ങാവുന്നടത്തോളം തീറ്റ വാങ്ങി, കവറുകള്‍ സീറ്റിനടിയില്‍ നിക്ഷേപിക്കുക.

10.സിനിമ തീരാറായി എന്ന് സംശയം തോന്നിയാലുടന്‍ ഇറങ്ങിപ്പോവുക. പോകുമ്പോള്‍ വാതില്‍ മലര്‍ക്കെ തുറന്നിടാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

11. സിനിമ ഇഷ്ടപ്പെട്ടില്ലെങ്കില്‍ പല്ല്, നഖം, ബ്ലേഡ് ഇവയെതെങ്കിലുമുപയോഗിച്ച് ഇരിക്കുന്ന സീറ്റ്‌ കീറി "ഇപ്പൊ നല്ല സിനിമകള്‍ ഒന്നുമിറങ്ങുന്നില്ല" എന്ന ആത്മഗതം പറഞ്ഞു ഇറങ്ങിപ്പോവുക.
പറ്റുമെങ്കില്‍ ഇറങ്ങിപ്പോകുമ്പോള്‍ മുന്നിലുള്ള സീറ്റിന് മുകളില്‍ കൂടി ചാടി, അതില്‍ ചെരിപ്പിട്ട് ചവിട്ടി ഇറങ്ങിപ്പോവുക.

12. സിബിഐ സിനിമകള്‍ ആണെങ്കില്‍ ക്ലൈമാക്സ്‌ കണ്ടാലുടന്‍ വില്ലനാരാണെന്ന് എല്ലാവര്‍ക്കും SMS അയക്കുക.
 

13. പറ്റിയാല്‍ അടുത്ത ഷോവിന് ക്യൂ നില്‍ക്കുന്നവനോട് "തല്ലിപ്പൊളി പടമാണ്, കണ്ട് കാശ് കളയരുത്" എന്ന് പറഞ്ഞു പിന്തിരിപ്പിക്കുക.

വാല്‍കഷ്ണം (ഇത്തിരി വല്ല്യ കഷ്ണമാണേ): ഒരു നടക്കാത്ത സ്വപ്നം.
ഭാവിയില്‍ സ്വന്തമായി ഒരു തിയേറ്റര്‍ തുടങ്ങുക.
എന്നിട്ട് ബാംഗ്ലൂരില്‍ ചില പബ്ബുകളുടെ മുന്നില്‍ നില്‍ക്കുന്ന ഹിപ്പോപ്പൊട്ടോമസ് പരുവത്തിലുള്ള മീശക്കാരന്‍ അമ്മാവന്മാരെ വാടകയ്ക്കെടുക്കുക.

അവരെക്കൊണ്ട് തുപ്പുന്നവന്‍റെ വായില്‍ മണ്ണ് വാരിയിടുക, സീറ്റ്‌ കീറുന്നവന്‍റെ കൈ ബ്ലേഡ് വെച്ച് കീറി വിടുക, സീറ്റില്‍ ചവിട്ടുന്നവന്‍റെ ഷര്‍ട്ടൂരി സീറ്റ്‌ തുടപ്പിക്കുക,
കൂവുന്നവന്‍റെ അണ്ണാക്കില്‍ തുണി കേറ്റി പ്ലാസ്റ്റര്‍ ഒട്ടിച്ച് രഹസ്യ മുറിയില്‍ കൊണ്ടിരുത്തി കണ്ണില്‍ ഈര്‍ക്കിലും വെച്ച് കയ്യും കെട്ടി ദ്രോണ, സാഗര്‍ ഏലിയാസ്‌ ജാക്കി, ഡോണ്‍ എന്നീ സിനിമകള്‍ ആവര്‍ത്തിച്ച് കാണിക്കുക മുതലായ കലാപരിപാടികള്‍ സര്‍ക്കാര്‍ പിന്തുണയോട് കൂടി ടിക്കറ്റ്‌ വെച്ച് ഷോ നടത്തുക.

/അജ്ഞാതന്‍/




Creative Commons License
http://hiddenflash.blogspot.com by Ajnaathan is licensed under a Creative Commons Attribution-NonCommercial-NoDerivs 3.0 Unported License.

15 comments:

  1. good points..i remember watching nandanam..van thirakulla chilar navyude kalyanam kazhinjappole irangi angu poyi.. Mattu chila veeranmar door inte aduthu ippo theerum ennu paranju ninnu..enthayalum irangi poyavanmarkku cinema istapettittundavilla..

    ReplyDelete
  2. അനുഭവം ഗുരു.....

    ReplyDelete
  3. :) Kolllamedaa nalla points.. kariveppila effect ishtappettu

    ReplyDelete
  4. daa nammal vicharikkum pole mattullavar vicharikkanam ennu orikkalum expect cheyyaruthu...
    athu oru simhathine munnil poyittu njan veg ayathu kondu simham enne kollilla ennu vicharikkum poleyanuuuu.

    ReplyDelete
  5. നമ്മള്‍ വിചാരിക്കും പോലെ മറ്റുള്ളവര്‍ വിചാരിക്കണം എന്ന് ഞാന്‍ വാശി പിടിക്കില്ല.
    പക്ഷെ, ഒരു നാല്‍പത്‌ രൂപ ടിക്കറ്റ് മൂന്നു മണിക്കൂര്‍ നേരം തിയേറ്ററില്‍ എന്തും കാണിക്കാനുള്ള ലൈസെന്‍സ് ആണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.

    തിയേറ്ററിലുള്ള മറ്റുള്ളവരും കാശ് കൊടുത്താണല്ലോ സിനിമ കാണുന്നത്.

    ReplyDelete
  6. കൊള്ളാം സുപ്പര്‍ ഐഡിയാസ്..
    അടുത്ത തവണ തീയേറ്ററില്‍ പോകുമ്പോള്‍ പാലിക്കാം...
    പിന്നെ, ഒരു സംശയം നായിക ആദ്യമായി സ്ക്രീനില്‍ കടന്നു വരുമ്പോള്‍ എന്ത് ചെയ്യണം.. ?
    അത് പോലെ തമാശ സീന്‍ ഒന്നും ഇല്ലെങ്കില്‍ പോലും ഇടയ്ക്കിടെ ചുമ്മാ ഉറക്കെ പൊട്ടി ചിരിക്കുന്നത് ആരോഗ്യത്തിനു വളരെ നല്ലതാണ്....

    ആക്ഷേപ ഹാസ്യം നന്നായി..സുഹൃത്തേ..

    ReplyDelete
  7. നായിക വരുമ്പോള്‍ ലേസര്‍ ഉണ്ടെങ്കില്‍ അതെടുത്തടിക്കാം.
    ചിരി ആരോഗ്യത്തിനു നല്ലത് തന്നെ. പക്ഷെ കാരണമില്ലാതെ വെറുതെ തിയെറ്ററിലിരുന്നു ഒരുപാട് ചിരിച്ചാല്‍, അത് ചെലപ്പോ ഹാനികരമാകും. :)

    ReplyDelete
  8. ശരിക്കും രസിച്ചു.


    സസ്നേഹം
    സലില്‍ ദൃശ്യന്‍

    ReplyDelete
  9. chila malayala cinemakkalille scenukal kannumbol koovan thonnum. Atinu audiencinne kuttam paranjittu karyam illa.

    ReplyDelete
  10. But there should be some methods for expressing dislike if there is some bad acting or poor direction.

    ReplyDelete
  11. ചില രംഗങ്ങള്‍ കാണുമ്പോള്‍ കൂവാന്‍ തോന്നും എന്നുള്ളത് സത്യമാണ്. പക്ഷെ, പൃഥ്വിരാജിനെ സ്ക്രീനില്‍ കാണുമ്പോള്‍ തന്നെ കൂവുന്നത് എന്തിനാണ്? അയാളെ ഇഷ്ടമല്ലെങ്കില്‍ ആ സിനിമയ്ക്ക് കേറാതിരുന്നാല്‍ പോരെ?

    മേക്കപ്പ്‌മാന്‍ എന്ന സിനിമയില്‍ നടന്‍ പൃഥ്വിരാജായിത്തന്നെയാണ് മൂപ്പര്‍ അഭിനയിക്കുന്നത്. ആ സിനിമയില്‍ അവന്റെ പേര് മറ്റ് കഥാപാത്രങ്ങള്‍ പറയുമ്പോള്‍ത്തന്നെ കൂവലാണ്. അത് മോശം രംഗം കണ്ടിട്ടാണോ?

    ആദ്യ ദിവസം തന്നെ ടിക്കറ്റെടുത്ത് ബോധപൂര്‍വം കൂവാനായി ഒരു സംഘം തിയേറ്ററില്‍ കയറുന്നുണ്ട് എന്നുള്ളത് ഒരു പരമസത്യമാണ്.

    ഞാന്‍ ഒരു പൃഥ്വിരാജ് ഫാന്‍ അല്ല. എല്ലാവരുടെയും സിനിമകള്‍ കാണുന്ന ഒരു സാധാരണ പ്രേക്ഷകന്‍ മാത്രം. ഈ കൂവലിന് പിന്നിലുള്ള ചേതോവികാരം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല.

    ReplyDelete
  12. Aliya....

    Ee postinulla chethovikaram nammal Traffic nu poyappozhulla anubhavam ano...?

    Kollam....

    Aneesh

    ReplyDelete
  13. ട്രാഫിക് ഈ പോസ്റ്റിനൊരു immediate reason മാത്രം.

    ReplyDelete
  14. Hi,

    Prithviraj mindathirunnal aarum koovathilla... Ella enterviewilum Rajanikanth vilichu..mamootty vilichilla....Madras talkies ninnum 23 thavana phone cheythu ennu kelkkukumbol ellavrkum thread elakum...Natural anu... Matrammalla Tamil,telugu ,Allu Arjun cinemakakku Aestahatics illa ennu okke kelkkumbol....EEe parayunna pokkiri rajakku evide AESTHATICS, THRILLERINU EVIDE AESTHATICS....Rajumon kurachu kaalam MINDATHIRUNNAL aarum koovilla...

    ReplyDelete
  15. രജനീകാന്തും മമ്മൂട്ടിയും ഒക്കെ വിളിക്കുകയോ വിളിക്കാതിരിക്കുകയോ ചെയ്യുന്നത് അവരുടെ ഇഷ്ടം. അത് പറയുകയോ പറയാതിരിക്കുകയോ ചെയ്യുന്നത് പൃഥ്വിരാജിന്‍റെ ഇഷ്ടം.
    മൂപ്പരെ ഇഷ്ടമല്ലെങ്കില്‍ മൂപ്പര്‍ടെ സിനിമയ്ക്ക് പോകാതിരിക്കുകയോ ഇന്റര്‍വ്യൂ കാണാതിരിക്കുകയോ ചെയ്‌താല്‍ പോരേ ?

    ടിവിയില്‍ എത്രയോ മെഗാസീരിയലുകള്‍ ഓടുന്നു. നമ്മള്‍ അത് സമയം ചെലവാക്കി കണ്ടിട്ട് ഇരുന്ന് കുറ്റം പറയാന്‍ ശ്രമിക്കാറുണ്ടോ?
    ഇല്ലല്ലോ ? ...പകരം നമുക്ക് ഇഷ്ടമുള്ള മറ്റെന്തെങ്കിലും കാണും.

    അത് തന്നെ പൃഥ്വിരാജിന്‍റെ സിനിമകളുടെ കാര്യത്തിലും ചെയ്‌താല്‍ പോരെ?
    പകരം കാശു കളഞ്ഞ് തിയേറ്ററില്‍ കേറി മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കി കൂവണോ സുഹൃത്തേ ?

    ReplyDelete