(1) പിള്ള മനസ്സില്‍ കള്ളമില്ല എന്ന് പറഞ്ഞത് ഏത് പിള്ളയെ ഉദ്ദേശിച്ചാണ്?
(i) ബാലകൃഷ്ണപിള്ള
(ii) രാധാകൃഷ്ണപിള്ള
(iii) മണിയന്‍പിള്ള
(2) ടി വി രാജേഷ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ കണ്ണീര്‍ വാര്‍ത്തത് എന്ത് കൊണ്ട്?
(i) പാര്‍ട്ടി പറഞ്ഞത് കൊണ്ട്.
(ii) തന്‍റെ മുഖത്ത് ഉദ്ദേശിച്ച വികാരം വരുന്നില്ലല്ലോ എന്ന ദുഃഖം സഹിക്കാന്‍ വയ്യാതെ.
(iii) സഭയില്‍ ഇല്ലാത്ത വാക്കിടോക്കി കൊണ്ട് കുത്തേറ്റുണ്ടായ അദൃശ്യ മുറിവില്‍ ഡെറ്റോള്‍ വെച്ചപ്പോള്‍ ഉണ്ടായ നീറ്റല്‍ കൊണ്ട്.
(3)ബാലകൃഷ്ണപിള്ളയെ മോചിപ്പിച്ചത് എന്ത് കൊണ്ട്?
(i) ഗണേശനെ പിന്‍വലിക്കും എന്ന് ഭീഷണിപ്പെടുത്തിയത് കൊണ്ട്
(ii) കിംസിലെ ബില്‍ കൊടുക്കുന്നതിലും ലാഭം വെറുതെ വിടുകയാണെന്ന് സര്‍ക്കാരിന് തോന്നിയത് കൊണ്ട്.
(iii) മൂപ്പര്‍ ആകാശവാണിയിലേക്ക് വിളിച്ച് ഇഷ്ടഗാനം ചോദിക്കുമോ എന്ന ഭയം കൊണ്ട്.
(4) നിര്‍മ്മല്‍ മാധവിനോട് എസ്.എഫ് ഐ ഇനി എങ്ങനെ പെരുമാറണം?
(i) കാന്‍റീനില്‍ വെച്ച് പെരുമാറണം.
(ii) ഹോസ്റ്റലില്‍ കയറി പെരുമാറണം.
(iii) റോഡില്‍ വെച്ച് പെരുമാറണം.
(5) നിയമസഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോകാതിരിക്കാന്‍ എന്ത് ചെയ്യണം?
(i) നിയമസഭ നടക്കുന്ന സമയം മുഴുവനും വാതില്‍ പുറത്ത് നിന്ന് പൂട്ടണം..
(ii) ഇറങ്ങിപ്പോകുന്ന ദിവസത്തെ ശമ്പളം കട്ട് ചെയ്യണം.
(iii) SFI DYFI പ്രവര്‍ത്തകരുടെ റോഡിലെ പ്രകടനം പോലീസ് പുഞ്ചിരിയോടെ പ്രോത്സാഹിപ്പിക്കണം.
(6) പൊതുജനങ്ങള്‍ക്ക് വേണ്ടിയുള്ള ഇക്കൊല്ലത്തെ മികച്ച കേരളപ്പിറവി ഓഫര്‍.
(i) പെട്രോള്‍ വില വര്‍ദ്ധന.
(ii) ഡീസല്‍ വില വര്‍ദ്ധനയും ഡീസല്‍ കാറുകളുടെ നികുതി ഉയര്‍ത്തലും.
(iii) MLA മാരുടെ ശമ്പളം ഇരുപതിനായിരത്തില്‍ നിന്ന് നാല്‍പ്പതിനായിരമാക്കല്‍.
(iv) സൗജന്യ ജോഡി സിം. (കണ്ണൂര്‍ ജയിലിലെ തീവ്രവാദികള്‍ക്ക് മാത്രം.)
(7) ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഇനി പുറത്ത് വിടുന്നത് ആരെ?
(i) തടിയന്റവിട നസീര്‍.
(ii) ഗോവിന്ദച്ചാമി.
(iii) സന്തോഷ് മാധവന്‍.
(8) താരതമ്യം നടത്തി മെച്ചപ്പെട്ടതിനെ കണ്ടെത്തുക.
(i) ഇ.പി. ജയരാജന്‍.
(ii) എം.വി. ജയരാജന്‍.
(iii) പി. ജയരാജന്‍.
(9) താഴെപ്പറയുന്നവയില്‍ ജാതിചിന്ത ഇല്ലാത്ത സംഘടന ഏത്?
(i) എന്‍.എസ്.എസ്..
(ii) എസ്.എന്‍.ഡി.പി.
(iii) മുസ്ലീം ലീഗ്
(iv) കേരള കത്തോലിക്ക ബിഷപ്പ് കൗണ്‍സില്‍.
(10) തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ട റിപ്പര്‍ ജയാനന്ദന്‍ രക്ഷപ്പെടാന്‍ എന്ത് ചെയ്യണം?
(i) കേരള കോണ്‍ഗ്രസ്(ബി) യില്‍ ചേരണം.
(ii) ബിനീഷ് കോടിയേരിയുടെ സുഹൃത്തായിട്ട് അടുത്ത എല്‍.ഡി.എഫ് ഭരണം വരെ കാത്തിരിക്കണം.
(iii) സ്വയം തമിഴനായി പ്രഖ്യാപിച്ച് കരുണാനിധിയുടെ അനുഗ്രഹത്തോടെ ഡി.എം.കെ അംഗത്വം സ്വീകരിക്കണം.
(11) വി.എസ് അച്യുതാനന്ദന്‍റെ ആദര്‍ശധീരത വ്യക്തമാക്കിയ സംഭവം.
(i) ബിനീഷ് കോടിയേരിയുടെ പേരിലുള്ള കേസുകള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ പിന്‍വലിച്ചപ്പോള്‍ മിണ്ടാതിരുന്നത്..
(ii) വി.എ അരുണ്‍കുമാറിന് ആറ് വര്‍ഷത്തേക്ക് ഒന്നര ലക്ഷം രൂപ ശമ്പളം ഉള്ള തസ്തിക ഉണ്ടാക്കിയത്.
(iii) മുന്നൂറ് കോടിയുടെ ലാവലിന്‍ അഴിമതി മറന്ന് രണ്ട് കോടിയുടെ ഇടമലയാര്‍ കേസിന് പുറകെ പോയത്.
(iv) ഐസ്ക്രീം കേസിന്‍റെ നിയമോപദേശത്തിന് പൊതുഖജനാവില്‍ നിന്ന് വെറും മുപ്പത് ലക്ഷം രൂപ ചെലവാക്കിയത്.
(12) നിയമസഭയിലെ സ്പീക്കര്‍
(i) Sony
(ii) Panasonic
(iii) Philips
(iv) ജി. കാര്‍ത്തികേയന്‍
(13) ആദായനികുതി വകുപ്പ് എന്ത് കൊണ്ട് ജയറാമിന്‍റെ വീട്ടിലെ ആനക്കൊമ്പ് പിടിച്ചില്ല?
(i) ജയറാം സമ്മതിക്കാത്തത് കൊണ്ട്.
(ii) പാര്‍വതി സമ്മതിക്കാത്തത് കൊണ്ട്.
(iii) കാളിദാസന്‍ സമ്മതിക്കാത്തത് കൊണ്ട്.
(iv) ആന സമ്മതിക്കാത്തത് കൊണ്ട്.
(14) ചേരുംപടി ചേര്‍ക്കുക.
(i) ഇ.പി. ജയരാജന്‍ - പട്ടികജാതി.
(ii) എം.വി. ജയരാജന്‍ - CBI യോട് പോടാ പുല്ലേ എന്ന് പറയും.
(ii) കെ.ബി. ഗണേഷ് കുമാര്‍ - നികൃഷ്ടജീവി.
(iv) പി. സി. ജോര്‍ജ്ജ് - ഞരമ്പ് രോഗം.
(v) പിണറായി വിജയന്‍ - ശുംഭന്‍
(15) മുന്‍ ആഭ്യന്തരമന്ത്രി കോടിയേരിയുടെ നിഘണ്ടുവിലെ കേരള പൊലീസിന്‍റെ സ്പെല്ലിംഗ്.
(i) KERALA PULICE.
(ii) KERALA POLLICE.
(iii) KERALA POOLEES.
ശരിയുത്തരങ്ങള്‍ക്കുള്ള സമ്മാനങ്ങള്‍
മൂന്നാം സമ്മാനം: "നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോകാനുള്ള നൂറ് കുറുക്കുവഴികള്‍" എന്ന പ്രതിപക്ഷനേതാവിന്‍റെ തുടരന്‍ തപാലില്‍ (100 പേര്‍ക്ക് )
രണ്ടാം സമ്മാനം: ഷാജി കൈലാസ് രചിച്ച "പഴയ വീഞ്ഞ് എങ്ങനെ പുതിയ കുപ്പിയില്‍ ആക്കാം" എന്ന പുസ്തകം (5 പേര്‍ക്ക് )
ഒന്നാം സമ്മാനം: സന്തോഷ് പണ്ഡിറ്റ് നേരിട്ട് വീട്ടില്‍ വന്ന് അദ്ദേഹത്തിന്‍റെ അടുത്ത അഞ്ചു സിനിമകളിലെ പാട്ടുകള്‍ പാടിക്കൊടുക്കും. (ഒരാള്‍ക്ക് മാത്രം)
/അജ്ഞാതന്‍/
http://hiddenflash.blogspot.com by Ajnaathan is licensed under a Creative Commons Attribution-NonCommercial-NoDerivs 3.0 Unported License.
Good points dude..Chirikkoppam chinthayum...Kollam...
ReplyDeleteഅല്‍പ്പം കൂടി മികച്ചതാക്കാമാരുന്നു...
ReplyDeleteNannnayittundu........
ReplyDeleteNiyama sabhayile Speaker question kollam, bakki okke Ok-Ok - Don
ReplyDeleteഅജ്ഞാതാ... കിടിലോല്‍ക്കിടിലം. ഫാന്‍ (ഖേയ്ത്താന്‍) ആയിരിക്കുന്നു.
ReplyDeleteകലക്കന്‍.. ചിരിക്കാനും ചിന്തിക്കാനും ചിന്തിപ്പിക്കാനും...
ReplyDelete..മഹേഷ്
"SUPER SUPER SUPER SUPER SUPER"
ReplyDeleteVere onnum parayaanillaa...
Kure chirichu. Ithupolulla orupadu amittukalkkulla vedimarunnu stock undennu manasilaayi. Aduthathinaayi kaathirikkunnu :)
All the very very very best!!
With prayers
Jenith
kollaam..
ReplyDeleteonnaam sammanam ugran :)
periya akka from chennai.
Satirical presentation on keen observation!
ReplyDeleteVery good. Keep it up. Guess who?
@ Anonymous
ReplyDeleteAny clue?
Pal with 'Horlicks' OK!
ReplyDelete@ Anonymous
ReplyDeleteതട്ട ഫാമിലി ആരോ ആണല്ലോ.. :-)
ഈ ഡയലോഗ് ഞാന്‍ പലയിടത്തും അടിച്ചത് കൊണ്ട് ഉറപ്പ് പറയാന്‍ വയ്യ.
മാവേലിക്കര/ഹരിപ്പാട് ???
Ente Quiz Mastere, ith Susichittaya.
ReplyDeleteബുഹുഹാ......
ReplyDeleteഞാന്‍ ഞെട്ടി, ശരിക്കും ഞെട്ടി.
ഒട്ടും പ്രതീക്ഷിച്ചില്ല.
മേം ബഹുത് ഖുശ് ഹുവാ.
ഇനീം വായിക്കുക, കമന്‍റുക.
kollam sir....
ReplyDeleteElla rashrtiyavum kai vachallo....
Best Regards
Aneesh