ചാനല്‍ അധികൃതര്‍ക്ക്,
നമ്മുടെ പാര്‍ട്ടി അങ്ങേയറ്റം സംഘര്‍ഷം നിറഞ്ഞ സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത് എന്നറിയാമല്ലോ. അതിനാല്‍, കള്ളക്കേസുകള്‍ കാരണം നഷ്ടപ്പെട്ട നമ്മുടെ പ്രതിച്ഛായ വീണ്ടെടുക്കാന്‍ നേതൃത്വം ആലോചിച്ച് ചില പദ്ധതികള്‍ തയ്യാറാക്കിയിരിക്കുന്നു.
ആദ്യ പടിയായി, ഈ തിരുവോണദിവസം നമ്മുടെ ചാനല്‍ കാണിക്കേണ്ട പരിപാടികളുടെ ലിസ്റ്റ്, പാര്‍ട്ടി താഴെ കൊടുക്കുന്നു. ബ്രാക്കറ്റില്‍ പരിപാടി സംപ്രേക്ഷണം ചെയ്യുമ്പോള്‍ കര്‍ശനമായും പാലിക്കേണ്ട നിബന്ധനകള്‍ കൊടുത്തിട്ടുണ്ട്
05:00 - കണ്ണീരോണം.
കണ്ണൂര്‍ ജയിലിലെ എട്ടാം ബ്ലോക്കിലെ നമ്മുടെ സഖാക്കളുടെ ഓണക്കാലത്തെ ബുദ്ധിമുട്ടുകള്‍.
(ഓരോ സഖാവിന്റെ കേസ് ഹിസ്റ്ററി പറയുമ്പോഴും ഉ.ഡി.എഫ് ഉണ്ടാക്കിയ കള്ളക്കേസ് എന്ന് എടുത്ത് പറയണം.
ആ പിന്നേ, അവന്മാര് കഞ്ചാവ് വലിക്കുന്നതും പ്രതിപക്ഷ ഉപനേതാവിനെ മൊബൈലില്‍ വിളിക്കുന്നതും ഒന്നും കാണിക്കരുത്.)
06:00 - ശുംഭനോണം.
സ്വന്തമായി ഒരു സെന്റ് ഭൂമി പോലുമില്ലാത്തവരുടെ പ്രതീകമായ വാമനനെ മറന്ന്, ലെനിനിസ്റ്റ് സംഘടനാതത്വം ലംഘിച്ച് ബൂര്‍ഷ്വ മാവേലിയെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന മലയാളിച്ചെറ്റകളോട് ഓണത്തിന്റെ പ്രത്യയശാസ്ത്രത്തെപ്പറ്റി ശ്രീ.എം.വി.വിജയരാജന്‍.
(ഈ പരിപാടി നടക്കുമ്പോള്‍ അടിയില്‍ ഇങ്ങനെ തുടര്‍ച്ചയായി സ്ക്രോള്‍ ചെയ്യണം "Breaking News - ശുംഭന് എന്നാല്‍ പ്രകാശം പരത്തുന്നവന്‍ എന്നേ അര്‍ത്ഥമുള്ളൂ, മറ്റുള്ളതെല്ലാം മാദ്ധ്യമസൃഷ്ടി എന്ന് പ്രമുഖ മലയാളം അധ്യാപകര്‍")
07:00 - ഓര്‍മ്മയിലെ ഓണം "വണ്‍ ടു ത്രീ".
ഓണക്കാലത്ത് തങ്ങള്‍ നടത്തിയ രസകരമായ താത്വികാലോചനകളും പ്രവര്‍ത്തനങ്ങളും ശ്രീ. എം.എം.കിണി അയവിറക്കുന്നു.
(ഇത് തല്‍സമയം വേണ്ട. മൈക്കും ക്യാമറയും കണ്ടാല്‍, ക്രെഡിറ്റ് കിട്ടാന്‍ വേണ്ടി ബേനസീര്‍ ഭുട്ടോയെ തട്ടിയത് വരെ പാര്‍ട്ടിയാണെന്ന് കിണിയാശാന് പറഞ്ഞു കളയും.)
08:00 - ഉഴിച്ചില്‍ പിഴിച്ചില്‍.
ഓഗസ്റ്റ് രണ്ട് ഹര്‍ത്താല്‍ ദിനത്തില്‍ തങ്ങള്‍ നടത്തിയ സുഖചികില്‍സയുടെ വിശേഷങ്ങളെപ്പറ്റി മുന്‍ ആഭ്യന്തരനും ഇ.പി.വിജയരാജനും.
(നസ്യം ചെയ്യാനായി മൂക്കിലേക്ക് ദ്രാവകം ഒഴിച്ചപ്പോള്‍ വിജയരാജന്‍ വൈദ്യന്റെ തന്തയ്ക്ക് വിളിച്ചത് കട്ട് ചെയ്യണം.)
08:30 - പോടാ പുല്ലേ
ശ്രീ ഇ.പി. വിജയരാജന്‍ നടത്തുന്ന സാംസ്കാരിക പ്രഭാഷണം.
09:00 - വിട്ട് പോയ കീടങ്ങള്‍.
മുന്നണി വിട്ടു പോയ ചെറ്റകളെപ്പറ്റി പാര്‍ട്ടി സെക്രട്ടറിയുടെ തത്സമയ പ്രഭാഷണം.
11:00 - അയ്യോ എന്റെ മുട്ട്.
കെ.കെ.ഗാരേഷ് മുട്ട് തിരുമ്മിക്കൊണ്ട് പ്രകടിപ്പിക്കുന്ന പ്രതിഷേധം.
തിരുവഞ്ചൂര്‍ പോലീസ് കള്ളക്കേസില്‍ കുടുക്കി ചോദ്യം ചെയ്യുമ്പോള്‍, പാര്‍ട്ടി പ്രവര്‍ത്തകരുടെ മാരക രോഗങ്ങളായ മുട്ട് വേദന, ചൊറി, ചുമ, വിശപ്പിന്റെ അസുഖം, വായു, തുമ്മല്‍, മൂക്കടപ്പ് എന്നിവയെ അവഗണിക്കുന്നതിലുള്ള ശക്തമായ പ്രതിഷേധം.
(പരിപാടിക്കിടയില്‍ കെ.കെ.ഗാരേഷ് മുട്ട് വേദന കൊണ്ട് പുളയുന്ന രംഗങ്ങള്‍ ഇടയ്ക്കിടെ കാണിക്കണം. എന്നാലേ അണികള്‍ക്ക് ഒരു ഒരു "ഇത്" തോന്നൂ)
ഉച്ചയ്ക്ക് 12 മണിക്ക് പ്രത്യേക പരിപാടി "തെറിയോണം".
(ഇത് നമ്മള് ഉ.ഡി.എഫിന് കൊടുക്കുന്ന ഒരു ഓണപ്പാരയാണ്. പി.സി.കോര്‍ജ് ചീഫ് വിഴുപ്പുമായിട്ട് ഒരു തല്‍സമയ ഇന്റര്‍വ്യൂ.
"ഗണേശന് ചെയ്തതല്ലേ ശരി?" എന്ന് വെറുതേ ഒന്ന് ചോദിച്ചാല്‍ മതി. ബാക്കി അങ്ങേര് ഏറ്റെടുത്തോളും.)
01:00 - അഴിക്കുള്ളിലെ പീഡനം.
എല്‍.എം.എ വി.ടി.ജാരേഷ് ജയിലിലെ അനുഭവങ്ങളെപ്പറ്റി.
(നെഞ്ചത്തെ മറുക് കാണിച്ചിട്ട് ജയിലര്‍ ലാത്തി കൊണ്ട് കുത്തിയതാണെന്ന് അവനോട് പറയാന്‍ പറയണം. പരിപാടിക്കിടെ മോങ്ങരുതെന്ന് സെക്രട്ടറി നിഷ്ക്കര്‍ഷിച്ചതായി പ്രത്യേകം പറയണം.)
02:00 - ബ്ലോക്ക് ബസ്റ്റര്‍ ഡോക്യുമെന്ററി "ബന്ധുക്കള്‍ ശത്രുക്കള്‍".
(തിരക്കഥ, സംഭാഷണം, സംവിധാനം - വല്ല കൊള്ളാവുന്നവരുടെയും പേര് വെച്ചോ. നമ്മുടെ സെക്രട്ടറിയാണ് ഇതിന്റെ പിന്നിലെന്ന് മനസ്സിലാക്കരുത്.
കരി വാരി തേയ്ക്കേണ്ടത് ആരെയാണെന്ന് അറിയാമല്ലോ? - ആ മറ്റേ സെക്രട്ടറിയെ. അവന് തന്നെ, മുടി വളര്ത്തിയവന്. പരിപാടി കണ്ട് കഴിഞ്ഞാല്‍ പിന്നവനെ അവന്റെ ആള്ക്കാര് തന്നെ പെരുമാറണം.)
05:00 - വിവിധ ഓണക്കളികള്‍
തലവെട്ടിക്കളി - മൊടി സുനിയും സംഘവും.
നേതാക്കളെ ഒളിപ്പിക്കല്‍ - മുന്‍ ആഭ്യന്തരന് മോടിയേരി ബാലകൃഷ്ണന്.
കോടതിയെ നിയമം പഠിപ്പിക്കല്‍ -ധീരസഖാവ് എം.വി.വിജയരാജന്‍ & ഭീകരന് കെ.ധുസാകാരന്.
സുന്ദരിക്ക് ഒരു ബോംബേറ് - വീണ്ടും മുന്‍ ആഭ്യന്തരന് മോടിയേരി ബാലകൃഷ്ണന്.
ഗൂഢാലോചനക്കളി - കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പി.വിജയരാജന്‍ & അടുത്ത ദിവസം അകത്ത് പോകുന്ന എം.എം.കിണി.
06:00 - നമ്മുടെ പാര്‍ട്ടി അക്രമരാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നില്ലെന്നും ഇപ്പോഴും തത്വങ്ങളില്‍ അടിയുറച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണെന്നും നമ്മുടെ നേതാക്കാള്‍ പറയുന്ന വീഡിയോ ക്ലിപ്പുകള്‍.
ഏഴ് മണി തൊട്ട് പ്രത്യേക പരിപാടി ഒന്നും വേണ്ട. തിരുവോണം ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല. മുടിയാനായിട്ട് ഏതേലും ചാനലില്‍ സീരിയല്‍ ഉണ്ടെങ്കിപ്പിന്നെ, അണികളുടെ വീട്ടില്‍ പോലും നമ്മുടെ ചാനല്‍ ആരും കാണില്ല..
അപ്പൊ ശരി.
എല്ലാം പറഞ്ഞ പോലെ. നിര്‍ത്തട്ടെ കുറച്ച് തിരക്കുണ്ട്.
സഖാവിനെ അറസ്റ്റ് ചെയ്തപ്പോള്‍ അദ്ദേഹത്തെ നോക്കിച്ചിരിച്ച പയ്യന്റെ പടം എം.എം.എസ് കിട്ടിയിട്ടുണ്ട്.
ഒന്ന് കൈകാര്യം ചെയ്തിട്ട് വരാം.
അപ്പൊ ഹാപ്പി ഓണം.
ലാല്‍സലാം.
പാര്‍ട്ടി പ്രതിനിധി,
കണ്ണൂര്‍.
സമര്‍പ്പണം: അഭിമാനത്തോടെ ചൂണ്ടിക്കാട്ടാന്‍ ആദര്ശവാന്മാരായ പത്ത് നേതാക്കള്‍ പോലുമില്ല എന്ന് തിരിച്ചറിഞ്ഞിട്ടും, അവരെ ആരാധിക്കുന്ന, അവരുടെ ചെയ്തികളെ കണ്ണടച്ച് ന്യായീകരിക്കുന്ന, അവര്‍ പറയുന്നത് മാത്രമാണ് ശരി എന്ന് കരുതുന്ന ചില ഇരുകാലികള്‍ക്ക്.
/അജ്ഞാതന്‍/

http://hiddenflash.blogspot.com by Ajnaathan is licensed under a Creative Commons Attribution-NonCommercial-NoDerivs 3.0 Unported License.