Director: "Lights ON......Camera Ready......Action...!!!"
അവതാരക: നമസ്കാരം, ഓണചൂഷണം പരിപാടിയിലേക്ക് സ്വാഗതം. എല്ലാ മലയാളികള്‍ക്കും ഞങ്ങളുടെ ചൂഷണാശംസകള്‍.
ഓണചൂഷണത്തില്‍ ഇന്ന് നമ്മള് ചര്‍ച്ച ചെയ്യാന്‍ പോകുന്നത് ഓണസദ്യ കാറ്ററിംഗ് ബിസ്സിനെസ്സിനെപ്പറ്റിയാണ്.
നമ്മുടെ ഇന്നത്തെ അതിഥി ടെക്പാര്‍ക്കിന് മുന്പില് പ്രവര്‍ത്തിക്കുന്ന D6 Innന്റെ ഈവന്റ്റ് മാനേജരും കസ്റ്റമര്‍ കൊണാണ്ടറുമായ ശ്രീ ലാഭകുമാരന്‍തമ്പി ആണ്. അനേകവര്‍ഷങ്ങള്‍ ബിയറില്‍ മിനറല്‍ വാട്ടര്‍ കലക്കിയും, പൊട്ടാസ്യം പെര്‍മാംഗനേറ്റ് നിറമുള്ള വൈനും വിറ്റ് ഉജ്ജ്വല സേവനം നടത്തി ടെക്കികള്‍ക്കിടയില്‍ പ്രശസ്തനാണ് ഈ വ്യക്തി.
നമസ്കാരം സര്, ജനചൂഷണത്തിലേക്ക് സ്വാഗതം.
ലാഭകുമാരന്‍: നമസ്കാരം.
അവതാരാക: സര്, മറ്റൊരു ഓണം കൂടി വന്ന് പോകുകയാണ്. ഓണസദ്യ എങ്ങനെ ലാഭകരമായി നല്‍കാം എന്ന വിഷയത്തെപ്പറ്റിയാണ് നമ്മളിന്നിവിടെ ചര്‍ച്ച ചെയ്യാന്‍ പോകുന്നത്. ചര്‍ച്ച ആരംഭിക്കും മുന്‍പ് താങ്കളുടെ ഓണക്കാല സ്മരണകള്‍ പ്രേക്ഷകരുമായി ഒന്ന് പങ്ക് വെക്കാമോ?
ലാഭകുമാരന്‍: തീര്‍ച്ചയായും, അതിന് മുന്‍പ് നിങ്ങള്‍ പറഞ്ഞ ഒരു കാര്യത്തോട് ഞാന്‍ എന്റെ വിയോജിപ്പ് അറിയിച്ചു കൊള്ളട്ടെ. ബിയറില്‍ മിനറല്‍ വാട്ടര്‍ കലര്‍ത്തി എന്ന് നിങ്ങള്‍ പറഞ്ഞ കാര്യം തികച്ചും വാസ്തവവിരുദ്ധമാണ്...
അവതാരക: പക്ഷെ സര്, താങ്കളുടെ റെസ്റ്റോറന്റിലെ ജീവനക്കാരന് തന്നെയാണ് ഈ കാര്യം ഞങ്ങളുടെ ലേഖകനോട് പറഞ്ഞത്. മിനറല്‍ വാട്ടര്‍ കുപ്പികളില്‍ കൊണ്ട് വന്ന് താങ്കളുടെ നേതൃത്വത്തില്‍ ബിയറില്‍ കലക്കാറുണ്ടെന്നാണ് ഞങ്ങള്‍ക്ക് കിട്ടിയ വിവരം.
ലാഭകുമാരന്‍: അസത്യമാണത്, ആരാണത് പറഞ്ഞത്? ആക്കുളം കായലിലെ വെള്ളവും മിനറല്‍ വാട്ടെറും തിരിച്ചറിയാന്‍ വയ്യാത്ത അവനെ ഞാന്‍ ഇന്ന് തന്നെ പിരിച്ച് വിടും.
അവതാരക: അപ്പോള്‍ സര്, മിനറല്‍ വാട്ടര്‍ എന്ന് പറഞ്ഞ് താങ്കള്‍ പതിനഞ്ച് രൂപയ്ക്ക് കൊടുക്കുന്നത്....????
ലാഭകുമാരന്‍: അതൊക്കെ ഇപ്പൊ എന്തിനാ നമ്മള് അന്വേഷിക്കുന്നത്? നമുക്ക് സദ്യയുടെ വിവരങ്ങള്‍ ചര്‍ച്ച ചെയ്താല്‍ പോരേ?
ലാഭകുമാരന്‍: അതൊക്കെ ഇപ്പൊ എന്തിനാ നമ്മള് അന്വേഷിക്കുന്നത്? നമുക്ക് സദ്യയുടെ വിവരങ്ങള്‍ ചര്‍ച്ച ചെയ്താല്‍ പോരേ?
അവതാരക: യെസ് യെസ്... അപ്പോള്‍ ഈ സദ്യയുടെ കാറ്ററിംഗ് രീതികള്‍ എങ്ങനെയൊക്കെയാണ്?
ലാഭകുമാരന്‍: സത്യസന്ധമായിപ്പറഞ്ഞാല്‍ നമുക്ക് ഏറ്റവും കൂടുതല്‍ ലാഭം നല്കുന്ന ഏര്‍പ്പാടാണ് ഈ സദ്യകള്‍.
ഉദാഹരണത്തിന്, ഞങ്ങള്‍ സാധാരണയായി ഹോട്ടലില്‍ കൊടുക്കുന്ന ഊണിന് എണ്‍പത് രൂപയാണ്. ഇതേ സാധനം, ചില്ലറ വ്യത്യാസങ്ങളോടെ നമ്മള് അവിടെക്കൊണ്ട് സദ്യ എന്ന പേരില്‍ വിളമ്പിക്കൊടുത്താല്‍ ഒരു നൂറ്റമ്പത് മുതല്‍ ഇരുനൂറ് രൂപ വരെ വാങ്ങാം.
ഉദാഹരണത്തിന്, ഞങ്ങള്‍ സാധാരണയായി ഹോട്ടലില്‍ കൊടുക്കുന്ന ഊണിന് എണ്‍പത് രൂപയാണ്. ഇതേ സാധനം, ചില്ലറ വ്യത്യാസങ്ങളോടെ നമ്മള് അവിടെക്കൊണ്ട് സദ്യ എന്ന പേരില്‍ വിളമ്പിക്കൊടുത്താല്‍ ഒരു നൂറ്റമ്പത് മുതല്‍ ഇരുനൂറ് രൂപ വരെ വാങ്ങാം.
അവതാരക: പക്ഷെ സര്, സദ്യക്ക് കൂടുതല്‍ വിഭവങ്ങള്‍ ഇല്ലേ? മൂന്ന് തരം പായസം, പഴം, കൂടുതല്‍ കൂട്ടാനുകള്‍ എന്നിവ. അപ്പോഴെങ്ങനെ ലാഭം കൂടും?
ലാഭകുമാരന്‍: പറഞ്ഞ് തരാം. ഇവിടെയാണ് നമ്മള് ബുദ്ധി ഉപയോഗിക്കേണ്ടത്. സാധാരണ കാറ്ററിംഗ് മണ്ടന്മാര് ചെയ്യുന്ന ഒരു ഏര്‍പ്പാടുണ്ട്. ആയിരം ഊണ് ഓര്‍ഡര്‍ ചെയ്താല്‍ ഒരു അമ്പത് ഊണ് എക്സ്ട്രാ കൊണ്ട് വരും. ഞങ്ങള്‍ നേരെ തിരിച്ചാണ്.
ആയിരം പേര് ഓര്‍ഡര്‍ ചെയ്താല്‍ ഞങ്ങള്‍ ഒരു എഴുനൂറ് ഊണ് മാത്രമേ കൊണ്ട് വരൂ.
അവതാരക: അയ്യോ, അപ്പോള്‍ സര് ഫുഡ് തികയാതെ വരില്ലേ?
ആയിരം പേര് ഓര്‍ഡര്‍ ചെയ്താല്‍ ഞങ്ങള്‍ ഒരു എഴുനൂറ് ഊണ് മാത്രമേ കൊണ്ട് വരൂ.
അവതാരക: അയ്യോ, അപ്പോള്‍ സര് ഫുഡ് തികയാതെ വരില്ലേ?
ലാഭകുമാരന്‍: ഇല്ല.. അവിടെയാണ് നമ്മളുടെ തന്ത്രം. നന്നായി ട്രെയിന്‍ ചെയ്ത വിളമ്പുകാരെ മാത്രമേ നമ്മള് വിടാവൂ. അവിയല്‍, തോരന്‍, കിച്ചടി, പച്ചടി മുതലായ സാധനങ്ങള്‍ വിളമ്പാന്‍ തവി കൊടുത്ത് വിടരുത്, ചെറിയ ടേബിള്‍ സ്പൂണ്‍ വേണം കൊടുക്കാന്‍.
ചോറ് വിളമ്പലാണ് നമ്മുടെ മാസ്റ്റര്‍ തന്ത്രം. ആദ്യം ചോറ് വിളമ്പുമ്പോള്‍ ഒരു തവി ചോറ് മാത്രം ഇടുക.
അവതാരക: അപ്പോള്‍ സര്, അവര്‍ കൂടുതല്‍ വിളമ്പാന്‍ ചോദിക്കില്ലേ?
ലാഭകുമാരന്‍: ചോദിക്കും. ഇത് പരിപ്പ് ഒഴിക്കാനാണ്. സാമ്പാര്‍ ഒഴിക്കാന്‍ ചോറ് വേറെ വരും എന്ന് നമ്മുടെ ട്രെയിനികളെക്കൊണ്ട് പറയിപ്പിക്കുക.
കൂടെ ജോലി ചെയ്യുന്നവരുടെ മുന്നില്‍ മാനം കളയണ്ട എന്ന് കരുതി മിക്കവാറുമുള്ളവര്‍ അത് കേട്ടടങ്ങും. സാമ്പാര്‍ ഒഴിക്കാനും ഇത് പോലെ തന്നെ വിളമ്പുക. അപ്പോള്‍ കൂടുതല്‍ ചോറ് ചോദിച്ചാല്‍ പുളിശ്ശേരിക്കും രസത്തിനും പുറകെ ചോറ് വരും എന്ന് പറയുക.
ഒരുമാതിരിപ്പെട്ടവനൊക്കെ പായസം കഴിഞ്ഞാല്‍ പിന്നെ ചോറ് കഴിക്കില്ല. അങ്ങനെ നമുക്ക് നമ്മുടെ ചെലവ് കുറച്ച് വരുമാനം വര്‍ദ്ധിപ്പിക്കാം.
അവതാരക: Wow.... What a Fantastic, Bomblastic & Pediyatric ഐഡിയ.. !!! (കടപ്പാട്:ക്രഞ്ചു)
ലാഭകുമാരന്‍: വരട്ടെ, കഴിഞ്ഞിട്ടില്ല. ഇനിയുമുണ്ട് തന്ത്രങ്ങള്‍. ഞങ്ങള്‍ കഴിഞ്ഞയാഴ്ച ടെക്പാര്‍ക്കിലെ ഒരു വലിയ കമ്പനിയില്‍ പരീക്ഷിച്ച് വിജയിച്ചതാണ്.
അവതാരക: എന്താണത്?
ലാഭകുമാരന്‍: നമ്മള് ഒരു ഓര്‍ഡര്‍ ഏറ്റെടുക്കുമ്പോള്‍ ആദ്യം അന്വേഷിക്കേണ്ടത്, ആ കമ്പനിയില്‍ എല്ലാവരും ലഞ്ച് കഴിക്കുന്നത് എത്ര മണിക്ക് ആണെന്നാണ്.
ഉദാഹരണത്തിന്, പന്ത്രണ്ടരയ്ക്കാണ് അവിടുത്തെ ലഞ്ച് ബ്രേക്ക് എങ്കില്‍ നമ്മള് ഒരു ഒന്നര കഴിഞ്ഞിട്ടേ ചോറ് റെഡി ആക്കാവൂ. കൃത്യസമയത്ത് ഭക്ഷണം കഴിക്കണം എന്ന് നിര്‍ബന്ധമുള്ള കുറെ ആള്‍ക്കാരുണ്ടാവും. അവരൊക്കെ വെയിറ്റ് ചെയ്യാന്‍ പറ്റാതെ അപ്പോള്‍ തന്നെ പുറത്ത് പോയി കഴിച്ചോളും
പിന്നെ വിളമ്പ് തുടങ്ങിയാലും ആദ്യത്തെ ഒന്ന് രണ്ടു പന്തി പരമാവധി പതുക്കെ വിളമ്പുക.
അവതാരക: അതെന്തിനാണ് സര്.?
ലാഭകുമാരന്‍: അതെന്തിനാണെന്ന് വെച്ചാല്‍, അങ്ങനെ ചെയ്താല്‍ മൂന്നാം പന്തി തുടങ്ങുമ്പോഴേക്ക് ഒരു രണ്ടേമുക്കാല്‍ മൂന്നുമണി ആകും. അത്ര സമയം കാത്ത് നില്ക്കാന് ആരും മെനക്കെടില്ല. അപ്പോഴും വീണ്ടും കുറേപ്പേര് പുറത്തു പോയി കഴിക്കും.
പിന്നെയും ചിലരുണ്ട്, അവര്‍ കാത്തിരിക്കും. നമ്മളുടെ ഫുഡ് കഴിച്ചിട്ടേ പോകൂ എന്ന് വാശിയുള്ളവര്‍. അങ്ങനെയുള്ളവരെ നമ്മള് ഒരു മൂന്നേമുക്കാല്‍ മണി വരെ വെയിറ്റ് ചെയ്യിപ്പിച്ച് നോക്കും. എന്നിട്ടും പോയില്ലെങ്കില്‍ അവരെ അകത്തു കയറ്റി ഇരുത്തും.
എന്നിട്ട് ഒരു പതിനഞ്ച് മിനിറ്റ് വരെ ഒന്നും വിളമ്പാതെ ഇരിക്കുക. ചോദിച്ചാല്‍ ചോറ് തീര്‍ന്നു. ഞങ്ങള്‍ വിളിച്ച് പറഞ്ഞിട്ടുണ്ട് എന്ന് പറയുക. അത് കേട്ടിട്ടും പോകാതെ പിന്നെയും കാത്തിരിക്കുന്ന കുറച്ച് പേരുണ്ടാകും. ഇന്നിനി വീട്ടില്‍ പോയില്ലെങ്കിലും തിന്നിട്ടേ അടങ്ങൂ എന്നുള്ളവര്‍.
അവര്‍ക്ക് നമ്മള് വിളമ്പിക്കൊടുത്തേ മതിയാകൂ.
അവതാരക: ഓ, ഹൗ സ്വീറ്റ്.
ലാഭകുമാരന്‍: യാ യാ, താങ്ക്സ്. ഇനിയാണ് നമ്മുടെ പതിനെട്ടാം അടവ്. ഉണ്ടിട്ടേ പോകൂ എന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് നമ്മള് ഐറ്റംസ് കുറച്ച് മിനിസദ്യ വിളമ്പും.
അവതാരക: ഓ, അതെങ്ങനെ?
ലാഭകുമാരന്‍: ഒരു തവി ചോറ് വിളമ്പുക. കൂടുതല്‍ ചോദിക്കുന്നവരോട് സാമ്പാറിന്റെ കൂടെ ബാക്കി ചോറ് തരുമെന്ന് പറയുക. എന്നിട്ട് പുറകെ പതുക്കെ പായസം വിളമ്പുക. സാമ്പാറില്ലേ എന്നന്വേഷിക്കുന്നവരോട് ചോറ് തീര്‍ന്നു എന്ന് ദുഃഖം അഭിനയിച്ച് പറയുക.
അത് കൊണ്ട് പല ഗുണങ്ങളുണ്ട്. സാമ്പാര്‍ ലാഭം. സാമ്പാര്‍ ഒഴിച്ച് കഴിക്കേണ്ട ചോറ് ലാഭം. ഒപ്പം പായസം കഴിഞ്ഞ് വിളമ്പാനുള്ള ചോറും പുളിശ്ശേരിയും മോരും ലാഭം.
അവതാരക: അപ്പോള്‍ ഫുഡ് ബാക്കി വന്നാല്‍ നിങ്ങള്‍ എന്ത് ചെയ്യും?
ലാഭകുമാരന്‍: ഭക്ഷണം വേസ്റ്റ് ആക്കുന്നത് പണ്ടേ എനിക്കിഷ്ടമല്ല. ഈ മിച്ചം കിട്ടുന്ന ഫുഡ് നമ്മള് അടുത്ത കമ്പനിയിലെ സദ്യക്ക് കൊടുക്കും.
അവതാരക: അപ്പോള്‍ ഫുഡ് ചീത്തയാവില്ലേ?
ലാഭകുമാരന്‍: ഹേ, എവിടുന്ന്? ഈ അവിയല്‍ ഒരാഴ്ച കഴിഞ്ഞാലും പയറ് പോലെ നില്ക്കും. ഈ ഓണം സീസണിലേക്കുള്ള അവിയല്‍ ഞങ്ങള്‍ എന്നേ സ്റ്റോക്ക് ചെയ്ത് കഴിഞ്ഞു.
അവതാരക: എന്റമ്മേ..!!!
ര്‍ണിം.....ര്‍ണിം........ലാഭകുമാരന്റെ ഫോണ്‍ ബഹളം വെച്ചു.
ലാഭകുമാരന്‍: ഹലോ, അതെ സര്, D6 തന്നെ..ഞങ്ങളാണ് ഇന്ന് കേരളത്തില്‍ ഏറ്റവും ഗുണനിലവാരമുള്ള സദ്യകള്‍ നല്‍കുന്നത്. കസ്റ്റമേര്‍ഴ്സിന്റെ സന്തോഷമാണ് ഞങ്ങളുടെ ലക്ഷ്യം. മൂന്ന് കൂട്ടം പായസവും, പരിപ്പും പപ്പടവും എല്ലാമുള്ള ഒരുഗ്രന്‍ സദ്യ....അടുത്ത വെള്ളിയോ? ഓകെ സര്, അങ്ങനെയാകട്ടെ.
അവതാരക: എന്റമ്മേ..!!!
ര്‍ണിം.....ര്‍ണിം........ലാഭകുമാരന്റെ ഫോണ്‍ ബഹളം വെച്ചു.
ലാഭകുമാരന്‍: ഹലോ, അതെ സര്, D6 തന്നെ..ഞങ്ങളാണ് ഇന്ന് കേരളത്തില്‍ ഏറ്റവും ഗുണനിലവാരമുള്ള സദ്യകള്‍ നല്‍കുന്നത്. കസ്റ്റമേര്‍ഴ്സിന്റെ സന്തോഷമാണ് ഞങ്ങളുടെ ലക്ഷ്യം. മൂന്ന് കൂട്ടം പായസവും, പരിപ്പും പപ്പടവും എല്ലാമുള്ള ഒരുഗ്രന്‍ സദ്യ....അടുത്ത വെള്ളിയോ? ഓകെ സര്, അങ്ങനെയാകട്ടെ.
ഫോണ്‍ വെച്ചിട്ട് ലാഭകുമാരന്‍ "അപ്പൊ നിങ്ങള്‍ ടിവിക്കാര്‍ക്കും ഞങ്ങള്‍ ഒരു സദ്യ അറേഞ്ച് ചെയ്തിട്ടുണ്ട്. വരൂ വന്ന് ഒന്നാം പന്തിക്ക് ക്യൂ നില്ക്കൂ.. ഇപ്പൊ വിളമ്പിത്തരാം..."
സ്ക്രീനില്‍ മേക്കപ്പിട്ട അവതാരകയുടെ നിര്‍നിമേഷമായ മുഖം.
Director: "Camera Cut....Packup ....Escape.....!!! "
ശുഭം....
ശുഭം....
വാല്‍കഷ്ണം: ലാഭകുമാരന്‍ എന്ന പേര് തികച്ചും സാങ്കല്പികം മാത്രം. D6 Inn എന്ന പേരിന്റെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ...
(ഇപ്പൊ കിട്ടും ഇപ്പൊ കിട്ടും എന്ന് കരുതി രണ്ട് മണിക്കൂര്‍ കാത്ത് നിന്ന് പ്രഥമനും പഴവും സാമ്പാറും പുളിശ്ശേരിയും മോരും ഉപ്പേരിയും അച്ചാറും ഇല്ലാതെ സദ്യ(?) കഴിച്ച ഒരു പാവം മലയാളി)

http://hiddenflash.blogspot.com by Ajnaathan is licensed under a Creative Commons Attribution-NonCommercial-NoDerivs 3.0 Unported License.